മുന്‍ എസ്പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞു

പൊന്നാനി ബലാത്സംഗ പരാതിയില്‍ മുന്‍ എസ്പി സുജിത്ത് ദാസടക്കമുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.

author-image
രാജി
New Update
sp sujith das


കൊച്ചി: പൊന്നാനി ബലാത്സംഗ പരാതിയില്‍ മുന്‍ എസ്പി സുജിത്ത് ദാസടക്കമുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.

Advertisment


ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് നല്‍കിയിരിക്കുന്നത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ ഹര്‍ജിയിലാണ്. നവംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും.  

മുന്‍ എസ് പി സുജിത്ദാസടക്കമുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. സി.ഐയ്‌ക്കെതിരായ ബലാത്സംഗ പരാതിയില്‍ എന്തുകൊണ്ട് ഇത്ര വര്‍ഷവും നടപടിയെടുക്കാതിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിമര്‍ശിച്ചിരുന്നു.

2022ല്‍ വീട്ടിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി പൊലീസിനെ സമീപിച്ചത് പൊന്നാനി സ്വദേശിനിയായ വീട്ടമ്മയാണ്. പരാതിയുമായെത്തിയ വീട്ടമ്മയെ പൊന്നാനി എസ്.എച്ച്.ഒ ,ഡി.വൈ.എസ്.പി ബെന്നി, മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവര്‍ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പ്രധാന ആരോപണം.

Advertisment