ദമ്മാം : കാല്‍ നൂറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ-ജീവ കാരുണ്യ പ്രവത്തനങ്ങളിൽ നിറസാന്നിധ്യമായ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദിയുടെ രക്ഷാധികാരി കൂടിയായ അഷ്‌റഫ് നൈതല്ലൂരിന് യാത്രയയപ്പ് നല്‍കി.
/sathyam/media/post_attachments/idPEFm84UZGqiSnF5FrA.jpg)
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദിഅറേബ്യയുടെ ഓര്‍മഫലകം സലീം കളക്കര അഷ്‌റഫ് നെയ്തല്ലൂരിന് കൈമാറുന്നു.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി താസൂർ ജനറൽ കോൺട്രാക്റ്റിങ് കമ്പനി ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ജോലിനോക്കിയിരുന്ന അഷ്‌റഫ് കമ്പനിയുടെ ഓപ്പറേഷൻ മാനേജറായാണ് വിടവാങ്ങുന്നത്. ദമ്മാമിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ സലിം കളക്കര അഷ്‌റഫ് നെയ്തല്ലൂരിന് ഓര്‍മഫലകം കൈമാറി ആദരിച്ചു.
ഓൺലൈൻ ആയി സൂം ഫ്ലാറ്റ്ഫോമിൽ കൂടെ നടന്ന യാത്രയയപ്പ് യോഗത്തിൽ സംസാരിച്ച പ്രമുഖർ എല്ലാം അദ്ദേഹം പ്രവാസി സമൂഹത്തിനു വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ അനുസ്മരിച്ചു സംസാരിച്ചു.. സാധാരണക്കരുടെ പ്രശ്‌നങ്ങളിൽ നിശബ്‌ദമായി നിരന്തരം ഇടപെട്ട് പൊതു പ്രവർത്തനം നടത്തുന്ന വ്യക്‌തിയാണ് അഷ്‌റഫ് നൈതല്ലൂർ എന്നും ,.അദ്ദേഹത്തിന്റെ സാന്നിധ്യം ഇനിയും പ്രവാസിസമൂഹത്തിന്റെ കൂടെ ഉണ്ടാവണം എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപെട്ടു.
അഷ്‌റഫ് കാട്ടിലകം അദ്യക്ഷത വഹിച്ച ചടങ്ങിൽ മാമ്മദ് പൊന്നാനി , ലത്തീഫ് കളക്കര , ബിജു ദേവസ്യ , ഫസൽ പൊന്നാനി , അൻവർ സാദിഖ് , ആലിക്കുട്ടി ,റഫീഖ് ,സമീർ മേഘ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് സലിം കളക്കര സ്വാഗതവും അൻസാർ നെയ്തല്ലൂർ നന്ദിയും പറഞ്ഞു ,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us