പൊന്നാനി: എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ കീഴിൽ വർഷംന്തോറും നടത്തി വരുന്ന "പൊന്നാനി മൗലിദ്" ഈ മാസം 26 ന് തിങ്കൾ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ അരങ്ങേറും. പരിപാടി വിജയകരമാക്കുന്നതിന് സ്വാഗതസംഘം നിലവിൽ വന്നു. പ്രചാരണത്തിന് "പൊന്നാനി മൗലിദ്" പോസ്റ്റർ പ്രകാശനം ചെയ്യുകയും ചെയ്തു.
26 ന് വൈകീട്ട് ആരംഭിക്കുന്ന മൗലിദ് പരിപാടിയിൽ സിയാറത്ത്, സ്വലാത്ത് ജാഥ, കൂട്ടപ്രാർത്ഥന, മൗലിദ് പാരായണം എന്നിവ ഉണ്ടായിരിക്കും.
പൊന്നാനി മൗലിദിന് ആതിഥേയത്വം വഹിക്കുന്ന പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി ഓഫീസിൽ വെച് നിലവിൽ വന്ന മൗലിദ് സ്വാഗതസംഘം വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി സൈദ് മുഹമ്മദ് തങ്ങൾ, ഫിനാൻസ് സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി മെമ്പറുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തന നിരതമാണ്.
യോഗത്തിൽ മുഖ്യ മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, ഇമാം അബ്ദുല്ല ബാഖവി ഇയ്യാട്, മുദരിസുമാരായ സയ്യിദ് ഫസൽ തുറാബ്, ഉമ്മർ ഇർഫാനി, അബ്ദുസ്സമദ് അഹ്‌സനി, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി എന്നിവർ സംബന്ധിച്ചു.
നേരത്തേ നടന്ന പ്രചാര പോസ്റ്റർ പ്രകാശനം സ്വാഗതസംഗം ഫിനാൻസ് സെക്രട്ടറിയും കേരളഹജ്ജ് കമ്മിറ്റ് മെമ്പറുമായ മുഹമ്മദ് കാസിം കോയയും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാദ്ധ്യക്ഷൻ യൂസ്ഫ് ബാഖ വിയും ചേർന്ന് നിർവ്വഹിച്ചു. അബ്ദുൽ മജീദ് സഅദി, ഉസ്മാൻ കാമിൽ സഖാഫി, ഷാഹുൽ ഹമീദ്, ഹംസത്ത് മുസ്ലിയാർ, സൈനുദ്ധീൻ മുസ്ലിയാർ, മുഹമ്മദ് കുട്ടി മൗലവി, ഇസ്മാഈൽ അൻവരി, അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു