സമുദ്രകുമാരി പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി: 'പൊന്നിയിന്‍ സെല്‍വന്‍' ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിന്‍ സെല്‍വനിലെ' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.

Advertisment

ഐശ്വര്യ ലക്ഷ്മിയുടെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. സമുദ്ര കുമാരി പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. 'കാറ്റ് പോലെ മൃദുവായവള്‍, സമുദ്രം പോലെ ശക്തമായവള്‍.' എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചത്.

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്. 500 കോടി മുതല്‍ മുടക്കിലാണ് സിനിമ ഒരുക്കുന്നത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്‌ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

Advertisment