‘മക്കളെ ഇഷ്ടമുള്ളത് ധരിക്കാന്‍ അനുവദിക്കുന്ന കൂള്‍ മമ്മിയാണോ നിങ്ങള്‍’: പൂർണ്ണിമ ഇന്ദ്രജിത്തിന്റെ മറുപടി ഇങ്ങനെ

ഫിലിം ഡസ്ക്
Tuesday, October 22, 2019

അഭിനയ രംഗത്തും ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും തന്റെതായ കഴിവ് തെളിയിച്ച താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ വീണ്ടും സിനിമയില്‍ സജ്ജീവമാവുകയാണ്. ഇതിനിടെ അവതാരക എന്ന നിലയിലും പൂര്‍ണ്ണിമ തിളങ്ങിയിരുന്നു.

തന്നെ പോലെ തന്നെ തന്റെ രണ്ട് പെണ്‍ മക്കളുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് അവയെ പ്രോത്സാഹിപ്പിച്ച്‌ വളര്‍ത്തുന്ന നല്ലൊരു അമ്മ കൂടിയാണ് പൂര്‍ണ്ണിമ. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്കും സംവദിക്കാനായി പൂര്‍ണ്ണിമ ഒരുക്കിയ ഇടത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. ‘മക്കളെ ഇഷ്ടമുള്ളത് ധരിക്കാന്‍ അനുവദിക്കുന്ന കൂള്‍ മമ്മിയാണോ നിങ്ങള്‍’ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്.

പക്ഷെ പൂര്‍ണ്ണിമയുടെ മറുപടി വസ്ത്രധാരണത്തെ പറ്റിയേ അല്ല.’ഞാന്‍ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം,’ ഒരു സ്‌മൈലിയോട് കൂടി പൂര്‍ണ്ണിമ മറുപടി നല്‍കി.

ഇപ്പോള്‍ സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും തിരക്കുള്ള ഒരു ഫാഷന്‍ ഡിസൈനര്‍ ആണ് പൂര്‍ണ്ണിമ ഇന്ദ്രജിത്. എന്നാല്‍ താരം എപ്പോഴും സോഷ്യല്‍ മീഡയയില്‍ സജ്ജീവമാണ്. തന്റെ വിശേഷങ്ങളും കുടുംബസമ്മേതമുള്ള ഫോട്ടോയും പൂര്‍ണ്ണിമ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

×