ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/88h1PGdVBmyqAkGOtdaH.jpg)
കൊല്ലം: കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രം പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയ്ക്ക് രൂപം നൽകുന്നു. 29ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കൂടുന്ന യോഗത്തിൽ സംസ്‌ഥാന സഹകരണ യൂണിയൻ ചെയർമാൻ, അഡീ.രജിസ്ട്രാർ, സഹകരണ വകുപ്പ് ജില്ലാതല മേധാവികൾ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാർ സെക്രട്ടറി മാർ തുടങ്ങിയവർ പങ്കെടുക്കും.
Advertisment
സംസ്ഥാന സഹകരണ യുണിയന്റെ നേതൃത്വത്തിൽ സംസ്‌ഥാന തലത്തിൽ ആദ്യ കൂട്ടായ്മയാണ് കൊട്ടാരക്കര പരിശീലന കേന്ദ്രത്തിൽ രൂപീകരിക്കുന്നത്. കൂട്ടായ്‌മയിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രം വികസനസമിതി ചെയർമാൻ കെ. രാജഗോപാൽ, ഡെപ്യൂട്ടി രജിസ്‌ട്രാർ പി.രാമചന്ദ്രൻ, പ്രിൻസിപ്പാൾ സി.എൽ.ഉഷാ കുമാരി എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us