New Update
/sathyam/media/post_attachments/nspirAGPFH3dQc0cFhS9.jpg)
ചാത്തന്നൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെയും ബാലസഭയുടെയും നേതൃത്വത്തില്‍ എക്സൈസ് വകുപ്പ് ലഹരിമുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ലഹരിമുക്ത ക്ലാസുകള്‍, സിഗ്‌നേച്ചര്‍ ട്രീ, പ്രതിജ്ഞ, ഘോഷയാത്ര, മാരത്തണ്‍ തുടങ്ങിയവയും അനുബന്ധമായി നടന്നു. ഉദ്ഘാടനം പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ നിര്‍വഹിച്ചു.
Advertisment
സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനിതാ ദാസ് അധ്യക്ഷയായി. എക്സൈസ് ഓഫീസര്‍ റാണി സൗന്ദര്യ ലഹരിമുക്ത ബോധവല്‍കരണ ക്ലാസ് നയിച്ചു. വാര്‍ഡ് അംഗങ്ങളായ പ്രകാശ്, ഷാജി, മനീഷ്, ആയുര്‍വേദ ഡോക്ടര്‍ ശരത്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ബാലസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us