രോഗികൾക്ക് ആശ്വാസമേകുന്ന ദയ പോഷക സമൃദ്ധിയുടെ മൂന്നാം വാർഷിക കിറ്റ് വിതരണം നടന്നു

സമദ് കല്ലടിക്കോട്
Tuesday, February 16, 2021

കൊടുവായൂർ :ദയ ചാരിറ്റബിൾ ട്രസ്റ്റ് എച്ച്ഐവി രോഗികൾക്കായി നടത്തിവരുന്ന പ്രതിമാസ പോഷകാഹാരകിറ്റ് വിതരണ പരിപാടിയായ ദയ പോഷക സമൃദ്ധിയുടെ മൂന്നാം വാർഷിക കിറ്റ് വിതരണം കൊടുവായൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

മുൻമന്ത്രി വി.സി കബീർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ 50 എച്ച്ഐവി എയ്ഡ്സ് രോഗബാധിതർക്ക് ഉള്ള പോഷകാഹാര കിറ്റ് വിതരണം ചെയ്തു. മികച്ച ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥനുള്ള സംസ്ഥാന സർക്കാർ പുരസ്കാരത്തിന് അർഹനായ അജേഷ് മാഷിനെ ചടങ്ങിൽ അനുമോദിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ് അധ്യക്ഷത വഹിച്ചു.

ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജു, കൊടുവായൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ പ്രിൻസിപ്പൽ ശോഭ. ടി, കോട്ടായി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ദയയുടെ വിദ്യാഭ്യാസ വിഭാഗമായ വിദ്യോദയയുടെ കൺവീനറുമായ വി കെ കൃഷ്ണലീല, ദയ ചാരിറ്റബിൾ ട്രസ്റ്റ്ൻ്റെ ട്രസ്റ്റി ദീപ ജയപ്രകാശ്, അഡ്വൈസറി ബോർഡ് അംഗം എം പത്മനാഭൻ എന്നിവർ ആശംസ അറിയിച്ചു.ട്രഷറർ ശങ്കർജി കോങ്ങാട് സ്വാഗതവുംഹരിപ്രസാദ് പല്ലാവൂർ നന്ദിയുംപറഞ്ഞു

×