പ്രതിസന്ധിയുടെ കാലത്ത് സാധാരണക്കാർക്ക് പ്രതീക്ഷയുടെ പുതിയ സാധ്യതകൾ തുറന്ന് സഹകരണ സ്ഥാപനം

New Update

publive-image

Advertisment

മണ്ണാർക്കാട്: മഹാമാരിയുടെ കഷ്ടതകളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സാധാരണക്കാരായ  ജനങ്ങൾക്ക് ആശ്വാസകരമാകുന്ന പദ്ധതികളുമായി കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക്.

കോവിഡ് പ്രതിസന്ധിയുടെ നടുക്കയത്തില്‍ പെട്ടവർക്ക് ഓൺലൈൻ പഠന സൗകര്യം,കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം, ബാങ്കിന്റെ പ്രവർത്തന പരിധിയിലെ സ്‌കൂൾ കുട്ടികൾക്ക് ടാബ്,മൊബൈൽ ഫോൺ സൗജന്യ വിതരണം,ബാങ്കിന്റെ സാന്ത്വനം സെന്ററിലെ ഡയാലിസിസ് രോഗികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ ഡയാലിസിസ്, ബാങ്ക്
മെമ്പർമാരായിട്ടുള്ള കച്ചവടക്കാർക്ക്  അരലക്ഷം വരെ പലിശ രഹിത വായ്പ തുടങ്ങി നിരവധി സഹായ പദ്ധതികൾ നടപ്പാക്കുമെന്ന് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
ചെറുകിടക്കാര്‍ക്ക് വിവിധ വായ്പാ സഹായവുമായും ഈ ധനകാര്യ സ്ഥാപനം കൂടെയുണ്ട്. സഹകരണ മേഖലയിൽ ബാങ്ക് നടപ്പാക്കിയ വിവിധ ജനക്ഷേമ പദ്ധതികൾ മുമ്പും ശ്രദ്ധേയമായിരുന്നു.
ബാങ്കിന്റെ സഹായ പ്രവർത്തനങ്ങൾ നാട്ടിലെ ആശ്വാസ നടപടികളെ ഊർജസ്വലമാക്കാൻ സാധിക്കുമെന്നാണ് ഭരണ സമിതിയുടെ വിലയിരുത്തല്‍. ബാങ്ക് പ്രസിഡന്റ് വി.കെ ഷൈജു, വൈസ് പ്രസിഡന്റ് ദാവൂദ്, സെക്രട്ടറി ബിനോയ് ജോസഫ്, ഭരണസമിതി അംഗം കെ.ചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.
palakkad news
Advertisment