Advertisment

കൊവിഡ് ബാധിച്ച കുട്ടികളില്‍ രോഗം അതിജീവിച്ച ശേഷം 'പോസ്റ്റ് കൊവിഡ്' പ്രശ്‌നങ്ങളായി ഓര്‍മ്മക്കുറവും തലവേദനയുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഡൽഹിയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍

New Update

publive-image

Advertisment

കൊവിഡ് ബാധിച്ച കുട്ടികളില്‍ രോഗം അതിജീവിച്ച ശേഷം 'പോസ്റ്റ് കൊവിഡ്' പ്രശ്‌നങ്ങളായി ഓര്‍മ്മക്കുറവും തലവേദനയുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ദില്ലിയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍. മുതിര്‍ന്നവരിലാണെങ്കില്‍ കൊവിഡിന് ശേഷവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തപ്പെട്ടിരുന്നു.

ഇപ്പോള്‍ കുട്ടികളുടെ കേസുകളില്‍ വ്യാപകമായി കാണപ്പെടുന്ന ചില പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ സൂചിപ്പിച്ചിരിക്കുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ കുട്ടികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

ഓര്‍മ്മക്കുറവിനും തലവേദനക്കും പുറമെ ദഹനപ്രശ്‌നങ്ങള്‍, ശ്വാസതടസം, ശരീരവേദന എന്നിവയാണ് കുട്ടികളില്‍ കാര്യമായി കാണുന്ന പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളത്രേ. എന്നാല്‍ പൊതുവേ കുട്ടികളില്‍ കൊവിഡ് അത്ര തീവ്രമാകാറില്ലെന്നും പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ഇനി വിശദമായ പഠനങ്ങള്‍ വരേണ്ടതുണ്ടെന്നും ഇവര്‍ വാദിക്കുന്നു.

ചിലര്‍ കൊവിഡിന് ശേഷം വിട്ടുമാറാത്ത തലവേദനയുമായി ചികിത്സ തേടി വരുന്നുണ്ടെന്നും ഇത് മൈഗ്രേയ്‌നിന്റെ തുടക്കമാകാമെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ പഠനം നടത്തിയാല്‍ മാത്രമേ ഇത് വ്യക്തമാകൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

'പഠിക്കുന്ന കുട്ടികളെ ഈ ഓര്‍മ്മക്കുറവ് കാര്യമായി ബാധിക്കുന്നുണ്ട്. ബ്രെയിന്‍ ഫോഗ് എന്നാണ് മെഡിക്കലി നമ്മളിതിനെ പറയുക. ഓര്‍മ്മയെ മാത്രമല്ല ഇത് ബാധിക്കുന്നത്. ആകെ ചിന്തകളെ ഇത് ബാധിക്കാം. അധിക കേസുകളിലും മാതാപിതാക്കള്‍ക്ക് ഇക്കാര്യം മനസിലാകുന്നില്ലായിരുന്നു. പഠനകാര്യങ്ങളില്‍ കുട്ടികള്‍ ഉഴപ്പുന്നതായി മാത്രമേ അവര്‍ക്കിത് തോന്നുന്നുള്ളൂ.

സാധാരണഗതിയില്‍ മൂന്ന് മുതല്‍ നാല് മാസം വരെയാണ് കുട്ടികളില്‍ ഇത്തരത്തിലുള്ള പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അധികം ലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിക്കപ്പെട്ട കുട്ടികളില്‍ പോലും പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ കാണാമെന്നും എന്നാലിത് പിന്നീട് പരിപൂര്‍ണ്ണമായും ഭേദമാകുമെന്നും ഇവര്‍ പറയുന്നു.

children health
Advertisment