നയന്‍സ് തരംഗം: നഗരത്തിലും ഓട്ടോകളിലും ‘ഐറ’യുടെ പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നയന്‍താരയുടെ റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഐറ’. മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നൈ നഗരത്തില്‍ നയന്‍സ് തരംഗം അലയടിക്കുകയാണ്. താരത്തിന്റെ ‘ഐറ’ യുടെ പോസ്റ്ററാണ് ഇപ്പോള്‍ നഗരം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത്. ചെന്നൈ നഗരത്തിലെ ഓട്ടോകളിലും നയന്‍സ് ആണ്. ഒട്ടോ മുഴുവന്‍ നയന്‍സിന്റെ ഐറയുടെ പോസ്റ്റര്‍ കൊണ്ട് മൂടിയിരിക്കുകയാണ്.

publive-image

സര്‍ജുന്‍ സംവിധാനം ചെയ്യുന്ന ഐറ ഹൊറര്‍ ചിത്രമാണ്. ചിത്രത്തില്‍ നയന്‍താര ഡബിള്‍ റോളിലാണ്‌ എത്തുന്നത്.യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Advertisment