കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'വർണ്ണം 21' ചിത്രരചനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

New Update

publive-image

കുവൈറ്റ്: 'വർണ്ണം 21' പോസ്റ്റർ പ്രകാശനം ചെയ്തു. കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ താമസിക്കുന്നവരുടെ കുട്ടികൾക്കായി ഇന്ത്യയുടെ എഴുപത്താഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബദർ അൽ സാമാ ക്ലിനിക്കിന്റെ സഹകരണത്തോടെ ജൂലായ് 22 ന് സൂമിൽ സംഘടിപ്പിക്കുന്ന "വർണ്ണം 21" ചിത്രരചന മത്സരത്തിന്റെ പോസ്റ്റർ പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ ബദർ അൽ സാമാ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാക്ക് പ്രോഗ്രാം കൺവീനർ റീനി ബിനോയ്ക്ക് നൽകി പ്രകാശനം ചെയ്തു.

Advertisment

ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം ആശംസിച്ചു. ആർട്ട്സ് സെക്രട്ടറി വർഗ്ഗീസ് വൈദ്യൻ ബദർ അൽ സാമാ ബിസിനസ് കോർഡിനേറ്റർ അബ്ദുൽ അനസ് എന്നിവർ സംസാരിച്ചു. ട്രഷറർ തമ്പി ലുക്കോസ് നന്ദി പറഞ്ഞു.

എൽകെജി മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ വസിക്കുന്ന വിദ്യാർത്ഥികൾ kjpsq8@gmail.com എന്ന മെയിലിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 6650 4992, 96048 67, 66461684, 677088 78. 66409969 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

kuwait news
Advertisment