‘റീഗല്‍’: ഇന്‍സ്റ്റന്റ് ബീവറേജസ് കപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ച പ്രമുഖ കോഫീ ബ്രാന്റായ റിയല്‍ കോഫീ ഗ്രൂപ്പ്

Saturday, November 3, 2018

ഗുണമേന്മ കൊണ്ടും പ്രവര്‍ത്തി പരിചയം കൊണ്ടും മുന്നില്‍ നില്‍ക്കുന്ന കോഫീ ബ്രാന്‍ഡായ റിയല്‍ കോഫീ ഗ്രൂപ്പ്, രുചി വൈവിധ്യങ്ങള്‍ നിറഞ്ഞ പാനീയ മിശ്രിതങ്ങള്‍ റെഡി മെയ്ഡ് കപ്പുകളായി വിപണിയില്‍ എത്തിക്കുകയാണ്.

“റീഗല്‍ – ഇന്‍സ്റ്റന്റ് ബീവറേജസ്” എന്ന ബ്രാന്‍ഡിംഗിലൂടെ അവതരിപ്പിക്കുന്ന പുതിയ ഉത്പന്നം ഇത്രയും നാള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് ഇറക്കുന്നത്.  സ്വാദേറിയ വിവിധയിനം ഫ്ലേവറുകളിലുള്ള റെഡി ടു ഡ്രിംഗ് കപ്പുകളിലൂടെ വ്യത്യസ്ത രുചികളൂറുന്ന ചൂട് പാനീയങ്ങള്‍ അനായാസമായി തയാറാക്കാവുന്നതാണ്.

പ്രാഥമിക ഘട്ടമെന്ന നിലയില്‍ ആറോളം ഫ്ലേവറുകളാണ് റീഗല്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.  ബ്ലാക്ക് കോഫി, ബ്ലാക്ക് റ്റീ, ക്യാപ്പുചീനോ കരീം, കാര്‍ഡമം റ്റീ, ഹോട്ട് ചോക്ലേറ്റ്, ത്രീ ഇന്‍ വണ്‍ ഇന്‍സ്റ്റന്റ് കോഫീ തുടര്ങ്ങിയ ആറോളം ഫ്ലേവര്‍ കപ്പുകള്‍ ഇപ്പോള്‍ വിപണിയിലെത്തിക്കഴിഞ്ഞു. ചൂട് വെള്ള മിശ്രിതങ്ങള്‍ കപ്പുകളിലെക്ക് പകരുമ്പോള്‍ അതാത് ഫ്ലേവറുകള്‍ അടങ്ങിയ പാനീയം റെഡി മെയ്ഡ് ആയി എളുപ്പത്തില്‍ തയാറാക്കി നുകരാം എന്നതാണ് പ്രത്യേകത.

‘റീഗല്‍ – ഇന്‍സ്റ്റന്റ് ബിവറേജസ്’ന്റെ സോഫ്റ്റ്‌ ലോഞ്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രാത്രി 8 മണിക്ക് ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ നഗരിയിലെ ഹാള്‍ നമ്പര്‍ 7 ല്‍ സ്റ്റാള്‍ നമ്പര്‍ ZD37 ല്‍ വച്ച് യു എ ഇയിലെ സാമൂഹ്യ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു.

അലി മുഹമ്മദ്‌ ഖലീഫ അല്‍ മുവൈജെയ് അല്‍ ഷംസി (ദേവ, വൈസ് പ്രസിഡന്റ്), ഇക്ബാല്‍ ഹത്ബൂര്‍, ഷംസുദ്ദീന്‍ നെല്ലറ, നിസ്സാര്‍ സെയ്ദ്, അബ്ദുല്‍ സത്താര്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ മാറ്റുകൂട്ടി.

×