ബാങ്കിങ് വിദഗ്ധന്‍ പി ആര്‍ രവി മോഹന്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍

New Update

publive-image

Advertisment

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനായി പി ആര്‍ രവി മോഹന്‍ നിയമിതനായി. ചെയര്‍മാനായിരുന്ന ആര്‍ പ്രഭ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് നിയമനം.

റിസര്‍വ് ബാങ്ക് മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ കൂടിയായ രവി മോഹന്‍ രാജ്യത്തെ മുന്‍നിര ബാങ്കിങ് വിദഗ്ധരില്‍ ഒരാള്‍ കൂടിയാണ്. ഏറ്റവുമൊടുവില്‍ സബ് സഹാറന്‍ ആഫ്രിക്കയിലെ 13 രാജ്യങ്ങളിലെ ബാങ്കിങ് മേഖലയ്ക്കു വേണ്ട സാങ്കേതിക സഹായം നല്‍കി വരികയായിരുന്നു.

1984ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഔദ്യോഗിക ജീവതം ആരംഭിച്ചത്. ബ്രിട്ടനിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടിയ രവി മോഹന്‍ റിസര്‍വ് ബാങ്കില്‍ വാണിജ്യ ബാങ്കുകളുടെ മേല്‍നോട്ട വകുപ്പു മേധാവിയായിരുന്നു. റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ഓപറേഷന്‍സ് വകുപ്പില്‍ ചീഫ് ജനറല്‍ മാനേജരായും സേവനം ചെയ്തിട്ടുണ്ട്.

esaf
Advertisment