New Update
മലപ്പുറം:കേരളീയ പൊതുബോധത്തിനകത്തും മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലും ഉൾച്ചേർന്നിരിക്കുന്ന ബ്രാഹ്മണാധികാരത്തെ തിരിച്ചറിയാതെ സംഘ്പരിവാറിനെ പ്രതിരോധിക്കാനാവില്ലെന്ന് പ്രഭാകരൻ വരപ്രത്ത്.
Advertisment
എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയും ആലി മുസ്‌ലിയാർ സ്റ്റഡി സർക്കിളും സംയുക്തമായി സംഘടിപ്പിച്ച അദ്ദേഹത്തിന്റെ തന്നെ ആത്മകഥാ പുസ്തകം 'അംബേദ്കറൈറ്റ് മുസ്‌ലിം' എന്ന പുസ്തക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.പി.എച്ച് അസി. ഡയറക്റ്റർ കെ.ടി ഹുസൈൻ, സൂഫി ഗായകൻ സമീർ ബിൻസി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി സി. യഹ്‌യ, ഹാബീൽ അഹ്‌മദ് തുടങ്ങിയവർ സംസാരിച്ചു. ആലി മുസ്‌ലിയാർ സ്റ്റഡി സർക്കിൾ കൺവീനർ സഹൽ ബാസ് അധ്യക്ഷതയും എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ സമാപനവും നിർവഹിച്ചു.