തന്‍റെ ആരാധനാപാത്രമായ പ്രഭാസിനെ ഒരു നോക്ക് കാണണമെന്ന ആവശ്യവുമായി മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാഭീഷണി. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പുറത്തുവന്നത്.
/sathyam/media/post_attachments/uVmW3I43O5vzqPRi93bv.jpg)
തെലങ്കാനയിലെ ജനകത്തിലാണ് സംഭവം. പ്രഭാസിനെ തനിക്ക് മുന്‍പില്‍ കൊണ്ടു വരണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ ടവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി.
ആരാധകന്‍ ടവറിന് മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ
വൈറലായിരിക്കുകയാണ്. എന്നാല്‍ ഇയാള്‍ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്നതിനെ കുറിച്ചുള്ള
റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.