പൊലീസ് വേഷത്തില്‍ പ്രഭുദേവ; ‘പൊന്‍ മണിക്കവേല്‍’ ടീസര്‍

ഫിലിം ഡസ്ക്
Thursday, February 21, 2019

പ്രഭുദേവ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പൊന്‍ മണിക്കവേല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍പുറത്തുവിട്ടു. പ്രഭുദേവ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എ.സി മുഗില്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ആക്ഷനും സസ്‌പെന്‍സും പ്രണയവുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നതും. ഒരു ദിവസംകൊണ്ട് യുട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ പത്ത്‌ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

നിവേദ പേതുരാജ് ആണ് ‘മാണിക്കവേല്‍’ എന്ന ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

×