/sathyam/media/post_attachments/ZFxRBpN7MlcD4LznYibZ.jpg)
കരിമ്പ: കരിമ്പ പഞ്ചായത്ത് മുൻ അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രദീപ് വർഗ്ഗീസ് സുപ്രധാന പദവിയിലേക്ക്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാവുകയാണ്.
കെ.എ.ടി.എസ്.എയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗവും ജോയിന്റ് കൗൺസിൽ പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കൃഷി അനുബന്ധ ഉദ്യോഗ മേഖലയിൽ 26 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.
പ്രാദേശിക സാമൂഹ്യ-കൃഷി പദ്ധതികൾ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വം നൽകിയിട്ടുണ്ട്. നിലവിൽ കരിമ്പ ഡോമിസിലിയറി കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്.