പ്രണയ വീഞ്ഞ് (കവിത)

സത്യം ഡെസ്ക്
Wednesday, March 3, 2021

-ഷീബ നെല്ലിവിള

തിരിച്ചൊഴുകാത്തവിധം
ശക്തമായതാവാം
പ്രണയമെന്നിലുറഞ്ഞൊരു വീഞ്ഞു പോലെ …
പതയാതെ പകരാതെ
ഒന്നു തൊടുക പോലുമില്ലാതെ –
ലഹരിയത്രയും ഉള്ളിലുറച്ചൊരുടലായ് ഞാൻ !
ചക്രവാളം തൊടും കടൽ തിരയിൽ
കണ്ണെത്താ ദൂരംനട്ട്
കാറ്റിലുലയുമൊരു പാട വരമ്പിലും
രാത്രി മുല്ലപോൽ തെളിയും നക്ഷത്ര പൊട്ടുകളിൽ
പിന്നെ!
ഓർമ്മകൾ പുറകോട്ടോടുമൊരു യാത്രയുടെ
ജനലോര കാഴ്ചകളിൽ
ഞാൻ പോലുമറിയാതെ-
പ്രണയമെന്നിലും
പതയുന്നതാരറിഞ്ഞു !.

×