പ്രണയദിന സ്വപ്ന വർണ്ണങ്ങൾ (കവിത) 

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

publive-image

Advertisment

-എ.സി ജോർജ്

സപ്തസാഗരങ്ങൾ.. താണ്ടി.. എത്തിടാം..
സപ്ത.. വർണ്ണ.. പൊലിമയിൽ.. മിന്നും.
യമുനാതീരേ.. മുംതാസ് തൻ.. താജ്മഹലിൽ ..
എൻ.. ഹൃത്തടത്തിൽ വർണ്ണ പൊലിമയിൽ
പീലിവിടർത്തി.. സുഗന്ധം പകരും..
ചേതരാംഗിയാം മനോഹരി മുംതാസാണു.. നീ..
മോഹനമാം.. മോഹങ്ങളെ താലോലിക്കും..
ഷാജഹനായി.. ഞാൻ എത്തും നിൻ.. ചാരെ..
ഈ പ്രണയദിന.. നിറപ്പകിട്ടിൽ.. നമ്മളൊപ്പം..
പരിരംഭണ.. പൂരിതരായി.. നീന്തി.. തുടിക്കാം..
നിൻ മൃദുലമാം മാതള ചെഞ്ചുണ്ടിൽ ശീല്കാര നാദമായ്
പ്രണയാർദ്രമാം തേൻ മണിമുത്തം ചാർത്തിടട്ടെ ഞാൻ..
പ്രാണപ്രേയസി..പ്രിയേശ്വരി. നിൻ.മധുര.ചെഞ്ചുണ്ടിൽ..
പൊഴിയും മധുര മധുകണങ്ങൾ മുത്തി കുടിക്കട്ടെ ഞാൻ
നിൻ.. സുഗന്ധ.. ശ്വാസ..നിശ്വാസങ്ങൾ എന്നുള്ളിൽ..
ഉന്മാദ..ലഹരിയായി..ആപാദചൂടം.. കത്തിപ്പടരും..
എൻ പ്രണയമണി കോവിലിൽ മമ.. ദേവതെ.. പൂജിക്കും
സുഗന്ധവാഹിയാം പുഷ്പാർച്ചനയുമായെത്തും ഈ ദാസൻ
നിൻ.. പുഷ്പിതമാം.. വർണ്ണ.. പൂവാടിയിൽ..
നിൻ.. സർവസംഗ.. പൂജിതമാം.. ശ്രീ കോവിലിൽ..
ഇഷ്ടപ്രാണേശ്വരി.. പുഷ്പാഭിഷേകം.. പാലാഭിഷേകം..
ഒരിക്കലുമീ..പ്രണയദിന.. രാവ് അവസാനിക്കാതിരുന്നെങ്കിൽ
നീയെൻ.. സ്വന്തം.. വാലെൻടിൻ.. ഞാൻ നിൻ വാലെൻടിൻ..
സപ്ത.. വർണ്ണ.. ചിത്രശലഭങ്ങളായീ പറന്നിടാമിന്നു..
പ്രണയദിന സ്വപ്ന സ്വർഗ്ഗം എത്തി പിടിക്കാം..
അസ്തമിക്കാത്ത ദിവ്യമാം പ്രണയാർദ്ര സ്മരണകൾ..

cultural
Advertisment