പ്രണയം (കവിത)

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

publive-image

പൂത്തുലഞ്ഞ പൂമരമായ് എൻ
വീഥികളിൽ പൂത്തവളേ

മഞ്ഞു വീണ മലനിരകളിൽ
മലർ വാടികൾ തീർത്തവളേ

കണ്ണിമകളിൽ കരിമഷി തൂകി
കാർ മുകിലായ് നിന്നവളേ

ചൂടേറും ചൊടിയിണയിൽ
മന്ദസ്മിതം തൂവിയോളെ

പുതു മഴയായ് മണ്ണിൽ വീണു
മാദക ഗന്ധമായ് നീ അണഞ്ഞു

എൻ ഹൃദയത്തിൻ കൽ വിളക്കിൽ
നെയ്ത്തിരിയായ് നീ ജ്വലിച്ചു

വിജനമീ എൻ വീഥികളിൽ
വിഷാദ പുഷ്പമായ് നീ വിരിഞ്ഞു

ഇരുൾ മൂടുമീ വഴിയിലൂടെ
തനിയെ ഞാൻ മടങ്ങുമ്പോൾ

ഒരു കാതമെങ്കിലും പ്രിയേ
ഒരുമിച്ചു നടക്കാൻ മോഹം

ഓർത്തുപോയ് ഒരു വേള ഞാൻ പ്രിയേ
നീ ഒരു തുണയായ് അണഞ്ഞിരുന്നെങ്കിൽ ...

cultural kavitha
Advertisment