കൊറോണ പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update

കൊറോണ കാലത്തെ പ്രമേയമാക്കി സിനിമയെടുക്കാന്‍ ഒരുങ്ങുകയാണ് തെലുങ്കിലെ യുവ സംവിധായകന്‍ പ്രശാന്ത് വര്‍മ.ചിത്രത്തിന് ആവശ്യമായ ഗവേഷണങ്ങള്‍ നടത്തി തിരക്കഥാരചന പുരോഗമിക്കുകയാണെന്നും ഏപ്രിലില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Advertisment

publive-image

ജനജീവിതം സാധാരണ നിലയിലെത്തിയാൽ ചിത്രീകരണം ആരംഭിക്കും.അഭിനേതാക്കൾ ആരൊക്കെയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.ഡിസംബറില്‍ ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ അത് പ്രമേയമാക്കിയുള്ള സിനിമയുടെ തിരക്കഥ പ്രശാന്ത് എഴുതി തുടങ്ങിയിരുന്നു.സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

ലോകമാകമാനം വ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

CINEMA TICKET cinema
Advertisment