പ്രകൃതിയെ ആവാഹിച്ച് ക്യാമറ കണ്ണിലൂടെ പ്രശാന്ത്‌ മംഗലശ്ശേരി.

കാര്‍ത്തിക വൈഖരി
Saturday, March 27, 2021

ഇരുളും, നെഞ്ചില്‍ കാത്തു സൂക്ഷിക്കാന്‍ കൊതിക്കുന്ന മനോഹര നിമിഷങ്ങളുടെ വെളിച്ചവും പകര്‍ത്തി കാലങ്ങളിലേക്ക് കാത്തുസൂക്ഷിച്ച ഫോട്ടോഗ്രഫി. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ദൃശ്യങ്ങള്‍ ഓരോനിമിഷവും ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുക്കുന്നു. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫോട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ചിത്രത്തിനും പറയാനുണ്ട്. സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ സമാധാനത്തിന്റെയും യുദ്ധത്തിന്റെയും സന്തോഷത്തിന്റെയും കഥകള്‍ പറഞ്ഞ ചിത്രങ്ങൾ നമുക്ക് മുന്നിലുണ്ട് ചിത്രങ്ങള്‍ എപ്പോഴും നിശബ്ദമായി നമ്മോട് സംസരിക്കുന്നവയാണ് പറഞ്ഞു വരുന്നത് ഒരു യുവ ഫോട്ടോഗ്രാഫറെ കുറിച്ചാണ്..

പ്രശാന്ത് പകര്‍ത്തിയ ചിത്രങ്ങള്‍

പ്രശാന്ത് മംഗലശ്ശേരി(അപ്പു )വിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ചിത്രങ്ങ ളിൽ ചിലത്.. ഇവിടെ പരിചയപെടുത്തുകയാണ്. വളർന്നുവരുന്ന ഈ യുവ ഫോട്ടോഗ്രാഫർ നാളെയുടെ പ്രതീക്ഷ കൂടിയാണ്. പ്രശാന്ത്‌ എടുത്ത ചിത്രങ്ങളില്‍  പലതും നമ്മളെ മറ്റൊരു തലങ്ങളിലേയ്ക് കൂട്ടിക്കൊണ്ടുപോകുന്നു. ചെറുപ്പം മുതലേ ഫോട്ടോഗ്രാഫി പാഷൻ ആയ അദ്ദേഹം ന്യൂസ്‌ 18 ആലപ്പുഴ ബ്യൂറോ ക്യാമറാമാൻ കൂടിയാണ്.

തന്റെഔദ്യോഗികജീവിതതിരക്കിനിടയിലും ഇതിനുവേണ്ടി സമയം കണ്ടെത്തുന്നത്പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഇനിയുംഇതുപോലെ ഒരായിരം ജീവൻതുടിക്കുന്നചിത്രങ്ങൾ പകർത്താൻ അദ്ദേഹത്തിന് കഴിയട്ടെ. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ എല്ലാവരു ടെയും പ്രാർഥനയും പിന്തുണയും ആവശ്യമാണ്. കലാകാരന്‍ നാടിന്‍റെ സമ്പത്ത് ആണ്.

ക്യാമറമാന്‍ പ്രശാന്ത്‌ മംഗലശ്ശേരി

×