അഡ്വക്കേറ്റ് അബ്ദല്‍ ഖാദര്‍ കണ്ണേഴുത്ത്
Updated On
New Update
കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂരിലെ പ്രമുഖ ജീവകാരുണ്യ സംഘടനകളിൽ ഒന്നായ പ്രതീക്ഷ ഫൗണ്ടേഷന്റെ ഒമ്പതാം ഘട്ട പദ്ധതി പ്രതീക്ഷ രോഗശാന്തി*, *പ്രതീക്ഷ മെഡികെയർ* എന്നീ പദ്ധതികളുടേയും ഇതര ക്ഷേമ പദ്ധതികളുടെയും ഉദ്ഘാടനം എറിയാട് എ.എം. ഐ. യു പി സ്കൂളിൽ നടന്ന ചടങ്ങില്‍ ഇ. ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു.
Advertisment
/sathyam/media/post_attachments/EHtAONazb6fVd70pcdOc.jpg)
പ്രസിഡന്റ് സലിം തോട്ടുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹൻ മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി ടി.യു.മുഹമ്മദ് ബഷീർ, അഡ്വക്കേറ്റ് അബ്ദുൽഖാദർ കണ്ണെഴുത്ത്, കെ കെ ജമാലുദ്ദീൻ, ഇബ്രാഹിം വേടിയിൽ, പി.എ സീതി മാസ്റ്റർ, ബഷീർ കൊല്ലത്തുവീട്ടിൽ, ഹനീഫ കടമ്പോട് തുടങ്ങിയവർ പ്രസംഗിച്ചു.
അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാ നത്തു നിന്ന് ഉയർന്ന മാർക്ക് നേടിയ നിഹാന സുൽത്താനയെ ഉപഹാരം നൽകി ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us