മണ്ണാര്‍ക്കാട് : പ്രവാസി ദ്രോഹ നടപടികള്‍ തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോട്ടോപ്പാടം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/FaJ2atTrvihOoPOEx3pi.jpg)
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍ അധ്യക്ഷനായി.മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍, റഷീദ് മുത്തനില്‍, മുനീര്‍ താളിയില്‍, മനാഫ് കോട്ടോപ്പാടം, കെ.ടി.അബ്ദുള്ള, മണ്ണില്‍ ബാബു, ഷൗക്കത്ത് തിരുവിഴാംകുന്ന്, എരുവത്ത് മുഹമ്മദ്,കിളയില്‍ ഹംസ പ്രസംഗിച്ചു. സൈനുദ്ദീൻ താളിയിൽ സ്വാഗതവും പടുവിൽ മാനു നന്ദിയും പറഞ്ഞു.