അബിജാന്‍ മലയാളീസിന്റ ജന്മനാടിനൊരു കെെത്താങ്ങ്

Tuesday, September 25, 2018

വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ എെവറി കോസ്റ്റിലെ മലയാളികളുടെ കൂട്ടായ്മ ‘അബിജാന്‍ മലയാളീസ്’  നവകേരളാ സ്യഷ്ടിക്കായി സ്വരൂപികരിച്ച തുക Rs 6 18 000, CMDRF ലേയ്ക്കുള്ള ഡിഡി ആയി കൊല്ലം ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍ ഐ എ എസിനെ എല്പ്പിച്ചു. പ്രസ്തുത ചടങ്ങില്‍ ബെെജു ശാന്ത, അജയന്‍ ശങ്കര്‍, അനീഷ് കല്ലെട തുടങ്ങിയവര്‍ പങ്കെടുത്തു.

സ്നേഹം , സൗഹ്യദം ,സേവനം എന്നീ ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ‘അബിജാന്‍ മലയാളീസ്’ ചുരുങ്ങിയ കാലയിളവിന്നുള്ളില്‍ തന്നെ എെവറി കോസ്റ്റിലെ മലയാളികളുടെ നിരവധിയായ പ്രശ്നങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുന്ന പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.

നാടിനോടുള്ള പ്രവാസികളുടെ സ്നേഹം വിളിച്ചോതിയ ഈ സംരംഭത്തിനോടു സഹകരിച്ച എല്ലാ നല്ല വ്യക്തികളേയും സ്ഥാപനങ്ങളെയും കൂട്ടായ്മയുടെ എക്സിക്ക്യൂട്ടിവ് കമ്മറ്റി നന്ദിയും കടപ്പാടും അറിയിക്കുകയുണ്ടായി.

×