തീവ്രവാദത്തിന്നെതിരെ പാക്കിസ്ഥാൻ കോൺസുലേറ്റ് ആഫീസിനു മുൻപിൽ ഇന്ത്യൻ ജനതയുടെ വൻ പ്രതിക്ഷേധം

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

ടൊറന്റോ:  ടൊറന്റോ കോൺകോർഡ് സ്ഥിതിചെയ്യുന്ന പാക്കിസ്ഥാൻ കോൺസുലേറ്റ് ജനറൽ ആഫീസിനു മുൻപിൽ 1000 -ൽ പരം ഇന്ത്യൻ വംശജർ കാശ്മീര്‍ തീവ്രവാദത്തിനെതിരെ പ്രതിക്ഷേധം നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിച്ച പ്രതിക്ഷേധ റാലി ഉച്ചയ്ക്ക് രണ്ടിന് സമാപിച്ചു.

Advertisment

publive-image

വിവിധ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധിപേർ പ്രതിക്ഷേധ റാലിയിൽ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 1000 -ൽ അധികം പേർ പങ്കെടുത്ത പരിപാടിയിൽ പാകിടസ്ഥാൻ മൂർദാബാദ് എന്ന മുദ്രാവാക്യം അലയടിച്ചു.

publive-image

കടുത്ത ശൈത്യം (മൈനസ് 15 )അനുഭവപ്പെടുന്ന കാലാവസ്ഥ ആയിരുന്നിട്ടു കൂടി ഇത്രയേറെ ജനങ്ങൾ പങ്കെടുത്ത പരിപാടി വാൻ വിജയമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു. വാട്സാപ്പ്, ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ ഒരു ദിവസം കൊണ്ടാണ് ഇത്രയേറെ പേരെ സംഘടിപ്പിച്ചു ഒരു പ്രതിക്ഷേധ റാലി സംഘടിപ്പിക്കുവാൻ കഴിഞ്ഞത്.

publive-image

റാലിയിൽ തമിഴ്, ഗുജറാത്തി, പഞ്ചാബി, ദൽഹി, കാശ്മീരി, ബീഹാറി സംസ്ഥാനത്തു നിന്നും ഉള്ളവരുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടുന്ന ഒന്നായിരുന്നു.

റാലിയെ തുടർന്ന് തീവ്രവാദത്തിനെതിരെയുള്ള ഐക്യദാർഷ്ട്യ പ്രഗ്യാപനവും,പ്രതിജ്ഞയും ഉണ്ടായിരുന്നു.പാക്കിസ്ഥാൻ തീവ്രവാദികളാൽ കാശ്മീരിൽ വധിയ്ക്കപ്പെട്ട എല്ലാ സൈനികരുടെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊണ്ട് പ്രാർത്ഥനയും ആഹ്വാനം ചെയ്തു.

Advertisment