അനധികൃത കുടിയേറ്റക്കാര്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ നിഷേധിച്ചു

New Update

വാഷിങ്ടന്‍:  യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗജന്യമായി നല്‍കുന്ന ഫ്‌ളൂ വാക്‌സിന്‍ നിഷേധിച്ചു.

Advertisment

publive-image

നോര്‍ത്ത് അമേരിക്കയില്‍ ഫ്‌ളൂ സീസണ്‍ ആരംഭിച്ചതോടെ 6 മാസത്തിനു മുകളില്‍ പ്രായമുള്ള എല്ലാവരും പ്രതിരോധ കുത്തിവെപ്പു നടത്തണമെന്ന് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് തടങ്കലില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇത് നിഷേധിച്ചിരിക്കുന്നതെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.

സിബിപിയുടെ കസ്റ്റഡിയില്‍ ദിനംതോറും 3500 പേര്‍ കഴിയുന്നുവെന്നാണ് ഫെഡറല്‍ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

അടിസ്ഥാന ആരോഗ്യ സുരക്ഷ പോലും നിഷേധിക്കുന്നത് വളരെ ഭയാശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് ബോസ്റ്റണ്‍ പിഡിയാട്രീഷ്യന്‍ ഡോ. ബോണി അര്‍സുഖ പറഞ്ഞു. ഡോക്ടേഴ്‌സ് ഫോര്‍ ക്യാപ് ക്ലോസര്‍ സംഘടന സൗജന്യ ഫഌ വാക്‌സിന്‍ നല്‍കാമെന്ന നിര്‍ദേശത്തിന്മേല്‍ ഗവണ്‍മെന്റ് പ്രതികരണമറിയിച്ചിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

Advertisment