ഓടിയടുത്ത നായയ്ക്കുനേരേ പോലീസ് വെടിയുതിര്‍ത്തു, വെടിയുണ്ട തുളച്ചുകയറി കൊല്ലപ്പെട്ടതു യുവതി

author-image
പി പി ചെറിയാന്‍
Updated On
New Update

ആര്‍ലിംഗ്ടണ്‍:   കുരച്ചുകൊണ്ട് ഓടിയടുത്ത നായയ്ക്കുനേരേ പോലീസ് രണ്ടു റൗണ്ട് വെടിയുതിര്‍ത്തു. തോക്കില്‍ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ട മാറില്‍ തുളച്ചുകയറി കൊല്ലപ്പെട്ടതു മുപ്പതു വയസ്സുള്ള യുവതി.

Advertisment

ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ചയായിരുന്നു സംഭവം. ബോധരഹിതയായി ഒരു സ്ത്രീ സമീപത്തുള്ള പുല്‍ത്തകിടിയില്‍ കിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. സ്ത്രീയെ തെരയുന്നതിനിടയില്‍ നായ കുരച്ചുകൊണ്ട് ഓടിയടുത്തു.

publive-image

പോലീസ് ഓഫീസര്‍ റിവോള്‍വര്‍ ഉപയോഗിച്ച് പലതവണ നായയ്ക്കുനേരേ നിറയൊഴിച്ചു. എന്നാല്‍ വെടിയുണ്ട തുളച്ചുകയറിയത് യുവതിയുടെ നെഞ്ചിലായിരുന്നു. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിയേറ്റു മരിച്ച മാര്‍ഗരീറ്റ വിക്‌ടോറിയ (30) ആര്‍ലിംഗ്ടണ്‍ ഫയര്‍ ക്യാപ്റ്റന്റെ മകളാണെന്ന് പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട മാര്‍ഗീറ്റയുടേതായിരുന്നു പരിക്കേറ്റ നായ. ഏതു സാഹചര്യത്തിലാണ് ഇവര്‍ ബോധരഹിതയായെന്നു പോലീസ് അന്വേഷിക്കുന്നു. വെടിവെച്ച ഇരുപത്തഞ്ച് വയസ് പ്രായമുള്ള പുതുതായി സര്‍വീസില്‍ ചേര്‍ന്ന പോലീസ് ഓഫീസറെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു

Advertisment