ബെര്‍ണിയുടെ സ്ഥാനാര്‍ഥിത്വം പരുങ്ങലില്‍. ജൊബൈഡന് തകര്‍പ്പന്‍ വിജയം

New Update

മിഷിഗണ്‍:  മാര്‍ച്ച് 11 ചൊവ്വാഴ്ച ആറ് സംസ്ഥാനങ്ങളില്‍ നടന്ന രണ്ടാംഘട്ട െ്രെപമറി തിരഞ്ഞെടുപ്പില്‍ ജൊബൈഡന് തകര്‍പ്പന്‍ വിജയം.

Advertisment

ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായകയ മിഷിഗണ്‍ െ്രെപമറിയിലെ ബെര്‍ണിയുടെ ദയനീയ പരാജയം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് മങ്ങലേല്‍ച്ചു. ഇവിടെ വലിയ വ്യത്യാസത്തിലാണ് ജൊബൈഡന്‍ വിജയം ആഘോഷിച്ചത്.

publive-image

പോള്‍ ചെയ്ത വോട്ടുകളില്‍ 733205 (52.8%) ശതമാനം ജൊബൈഡന്‍ നേടിയപ്പോള്‍ ബെര്‍ണി സാന്റേഴ്‌സിന് 524661 (37.8%) വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ഇവിടെ 125 ഡെലിഗേറ്റുകളാണ് ഡമോക്രാറ്റിക് പാര്‍ട്ടിക്കുള്ളത്.

2016 ലെ പ്രൈമറിയില്‍ ഡമോക്രാറ്റിക് വോട്ടര്‍മാരുടെ 62% വോട്ടുകളാണ് ബെര്‍ണി സാന്റേഴ്‌സിന് ലഭിച്ചത്. എതിരാളിയായിരുന്ന ഹില്ലറി ക്ലിന്റന് ലഭിച്ചത് 37% വോട്ടുകളും.

ഇന്ന് തിരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളില്‍ മിഷിഗണ്‍, മിസിസിപ്പി, മിസൂറി, ഐഡഹോ എന്നീ സംസ്ഥാനങ്ങളില്‍ ജൊ ബൈഡനായിരുന്നു വിജയം. നോര്‍!ത്ത് ഡെക്കോട്ടയും വാഷിങ്ടനും മാത്രമാണ് ബര്‍ണിക്ക് അല്പം പ്രതീക്ഷ നല്‍കുന്ന സംസ്ഥാനങ്ങള്‍.

ആറ് സംസ്ഥാനങ്ങളില്‍ 352 ഡെലിഗേറ്റുകള്‍ ഉള്ളതില്‍ ബൈഡന് ഇതുവരെ 118നും സാന്റേഴ്‌സിന് 59 ലഭിച്ചു. ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നേറിയ ബൈഡന്റെ സ്ഥാനാര്‍ഥിത്വം ഇന്നത്തെ തിരഞ്ഞെടുപ്പോടെ ഉറപ്പാക്കി.

Advertisment