ഡല്‍ഹി കലാപം മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് ബെര്‍ണി സാന്റേഴ്‌സ്

New Update

വാഷിംഗ്ടണ്‍:  ഡല്‍ഹിയില്‍ ഈയ്യിടെ ഉണ്ടായ കലാപം മുസ്ലീം വിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുന്‍നിര ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വെര്‍മോണ്ട് സെനറ്ററുമായ ബെര്‍ണി സാന്റേഴ്‌സ് പറഞ്ഞു.

Advertisment

publive-image

ഇരുന്നൂറ് മില്യണ്‍ മുസ്ലീമുകള്‍ സ്വന്തം വീടായി കരുതുന്ന ഇന്ത്യയില്‍ ഉണ്ടായ മുസ്ലീം വിരുദ്ധ കലാപത്തില്‍ നാല്‍പതിലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്ത് മനുഷ്യാവകാശ സംരക്ഷണമെന്ന് കരുതുന്ന നേതൃത്വത്തിന്റെ പരാജയമാണെന്ന് സാന്റേഴ്‌സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ നടന്ന കലാപം ആ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് ട്വിദിന സന്ദര്‍ശനത്തിനെത്തിയ ട്രംമ്പ് നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ബെര്‍ണി പറഞ്ഞു.

ഇന്ത്യയില്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പൊട്ടിപുറപ്പെട്ട ലഹളയും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും സാന്റേഴ്‌സ് വിമര്‍ശിച്ചു. ഇന്ത്യയുമായുണ്ടാക്കിയ ഡിഫന്‍സ് ഡീലിനേയും ബെര്‍ണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് ബെര്‍ണി സാന്റേഴ്‌സ്.

Advertisment