ന്യൂജേഴ്‌സിയില്‍ യുവതിക്ക് 20 ഡോളര്‍ ഗ്യാസ് മണി നല്‍കിയെന്നത് മൂവര്‍ സംഘം തയ്യാറാക്കിയ കെട്ടുകഥ

author-image
പി പി ചെറിയാന്‍
Updated On
New Update

ബെര്‍ലിംഗ്ടണ്‍ കൗണ്ടി(ന്യൂജേഴ്‌സി): സന്ധ്യസമയം വിജനമായ പ്രദേശത്ത് യുവതി ഓടിച്ചിരുന്ന കാറിന്റെ ഗ്യാസ് തീര്‍ന്നു പോയതും ആ സമയത്തു ഒരു ഭവനരഹിതന്‍ പ്രത്യക്ഷപ്പെട്ടു ദൈവദൂതനെ പോലെ 20 ഡോളര്‍ നല്‍കി ഗ്യാസ് വാങ്ങിയതും വെറും കെട്ടുകഥയായിരുന്നുവെന്ന് കോടതി.

Advertisment

തന്നെ സഹായിച്ച ഭവനരഹിതനെ തിരിച്ചു സഹായിക്കാന്‍ 'ഗൊ ഫണ്ട് മീ' യുടെ 4 ലക്ഷം ഡോളര്‍ പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തത് തിരികെ നല്‍കണമെന്നും കോടതി.

publive-image

ഭവരഹിതനായി വേഷമിട്ട ജോണി ബബിട്ട്(35), യുവതിയായി അഭിനയിച്ച കാറ്റ്‌ലിന്‍ മെകല്‍യറ്(28) കാറ്റ്‌ലിന്റെ ബോയ് ഫ്രണ്ടായി രംഗത്തെത്തിയ മാര്‍ക്ക് സി. അമിക്കൊയും മണി ലോണ്ടറിങ്ങ് വയര്‍ ഫ്രോഡ് തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി മാര്‍ച്ച് 6 ബുധനാഴ്ച ന്യൂജേഴ്‌സി ഫെഡറല്‍ കോടതി കണ്ടെത്തി. 2017 സംഭവ ദിവസം തലേന്ന് കാറ്റ്‌ലിനായിരുന്നു ബബറ്റിന് കമ്പളി വാങ്ങി നല്‍കിയതെന്നും തെളിവു ലഭിച്ചു.

publive-image

20 വര്‍ഷം വരെ തടവും, 250,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവരുടെ പേരില്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ട ഇവര്‍ക്ക് ജൂണ്‍ 19ന് ശിക്ഷ വിധിക്കും. ഇവര്‍ തയ്യാറാക്കിയ കെട്ടുകഥ അമേരിക്കയിലെ മാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടു കൂടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ചതിയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലാ എന്ന് പിന്നീട് ഇവരും സമ്മതിച്ചിരുന്നു.

Advertisment