- സിജോയ് പറപ്പള്ളി
ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ദശാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാലും ക്നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
/)
"യേശുവിന്‍ വിശ്വാസവും പാരമ്പര്യവും പുനസ്ഥാപിക്കുക" എന്നതാണ് ദശാബ്ദി ആഘോഷങ്ങളുടെ ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ളത്.
വളരെ അര്‍ത്ഥവത്തായ ലോഗോ തയാറാക്കിയ നൈസാ വില്ലൂത്തറയെ ഇടവക വികാരി ഫാ. സിജു മുടക്കോടിലും ഇടവക സമൂഹവും അഭിനന്ദിക്കുകയും ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.