പി പി ചെറിയാന്‍
Updated On
New Update
വാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസർ വാലി റീജിയണിലെ ഓണാേഘാഷ പരിപാടികൾ അതിഗംഭീരമായി നടന്നു. പാർലമെന്റ് അംഗം ജതി സിദ്ധു, കൗൺസിലർ കെല്ലി ചഹാൽ എന്നിവരുടെ സാന്നിധ്യത്തില്‍ ആബോര്‍ട്സ് ഫോര്‍ഡ് മേയര്‍ ഹെന്രി ബ്രൌണ്‍ നിലവിളക്ക് തെളിയിച്ച് ഓണാേഘാഷപരിപാടികൾ ഉൽഘാടനം ചെയ്തു.
Advertisment
200 നു മുകളിൽ മലയാളികളെ സാക്ഷി നിര്‍ത്തി തിരുവാതിരകളിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പൂക്കളത്തിനും ഓണപ്പാട്ടുകള്‍ക്കുമപ്പുറം വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ അവസാനിച്ചു.
2019- 20 വര്‍ഷത്തേക്കുള്ള അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജോസ് വര്‍ഗീസ്, അജയ് മത്തായി, ജിയോ ചിറ്റാട്ട്, മനോജ് പണിക്കര്‍, ചിപ്പി അഖില്‍, ലിന്റോ ലൂക്കാ, നിവിന്‍ തോമസ്, സോജന്‍ ജേക്കബ്ബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us