പെനിസല്‍വാനിയ: കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു. എസിലെ പെനിസല്‍വാനിയയില്‍ വെച്ച് കൊല്ലപ്പെട്ടു. ഡോ. ബിങ് ല്യു (37) ആണ് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ താമസിക്കുന്ന വീടിനു സമീപത്തായി തന്നെ പ്രതി കാറില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇയാള്‍ ഗവേഷകനെ വെടിവെച്ച ശേഷം സ്വയം മരിക്കുകയായിരുന്നു എന്നാണ് സൂചന.
പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ബിങ് ല്യു. കൊലപാതകത്തിന് കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. അതേ സമയം ഇദ്ദേഹത്തിന്റെ ചൈനീസ് പശ്ചാത്തലം കൊലപാതകത്തിനുള്ള കാരണമല്ലെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാര്‍സ്-കൊവ്-2 ബാധയുമായി ബന്ധപ്പെട്ട് സുപ്രധാനമായ കണ്ടു പിടുത്തങ്ങള്‍ നടത്തി വരികയായിരുന്നു ബിങ് എന്നാണ് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us