കോവിഡ് പ്രതിരോധം: ഫൊക്കാന കര്‍മ്മസമിതിക്ക് രൂപം നല്‍കി. ഡോക്ടർമാരുമായും ഇമിഗ്രേഷൻ അറ്റോർണിമാരുമായി തത്സമയം സംസാരിക്കാം

New Update

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനും അവശ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന ഒരു കര്‍മ്മസമിതിക്ക് രൂപം നല്‍കി.

Advertisment

publive-image

ഓരോ റീജിയണിലെ വൈസ് പ്രസിഡന്റുമാരും ആരോഗ്യ രംഗത്തെ വിദഗ്ധരും കര്‍മ്മസമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമായും മൂന്ന് സേവനങ്ങള്‍ നടപ്പിലാക്കാനാണ് കര്‍മ്മസമിതി ലക്ഷ്യം വയ്ക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍ നായര്‍ പറഞ്ഞു.

കൊറോണ പ്രതിരോധത്തിന് പ്രധാനമായും അവലംബിക്കുന്നത് ബ്ലഡ് പ്ലാസ്മ ചികിത്സാരീതിയാണ്. ഓരോ റീജിയനിലും പ്ലാസ്മ ദാതാക്കളെ കണ്ടെത്തി രോഗ ചികിത്സയ്ക്ക് അവരുടെ സേവനം ഉറപ്പാക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം.

ദാതാക്കള്‍ക്ക് ഫൊക്കാനയുടെ വെബ്‌സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അനുബന്ധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം അഞ്ചംഗ സമിതിയാണ് നിര്‍വഹിക്കുന്നത്.

ഡോ. ജേക്കബ് ഈപ്പന്‍, ഡോ. ബാബു സ്റ്റീഫന്‍, ജോര്‍ജി വര്‍ഗീസ്, മറിയാമ്മ പിള്ള, ഗീത ജോര്‍ജ്, അജിത് ഹരിഹരന്‍, സജി പോത്തന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

രോഗബാധയെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ നാട്ടില്‍ അടിയന്തര ആവശ്യങ്ങള്‍ ഉള്ളവരുടെയും എംബസി, എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് , ഗവണ്‍മെന്റ് ലയ്സൺ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരുടെയും ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഞ്ചുപേരടങ്ങുന്ന ഒരു ഉപസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

ഈ സമിതിക്ക് ഡോ. ബാബു സ്റ്റീഫന്‍, റാം ചീരത്ത്, (646) 962-8889, ബിന്ദു സഞ്ജീവ് (9089628889), പോള്‍ കറുകപള്ളീല്‍, മാമന്‍ സി. ജേക്കബ്, പ്രവീണ്‍ തോമസ്, സുരേഷ് തുണ്ടത്തില്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

അതുപോലെ വിദഗ്ധ ഡോക്ടര്‍മാരുടെ മറ്റൊരു ഉപസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. രോഗ ചികിത്സ, പ്രതിരോധം, നിര്‍ണ്ണയം എന്നിവയിൽ ഉണ്ടാകുന്ന സംശയങ്ങൾ നിവർത്തിക്കുന്നതിന് സമിതിയിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കും.

ഡോ. ജേക്കബ് ഈപ്പന്‍ (കാലിഫോർണിയ, 5103667686), ഡോ. കല ഷാഹി (വാഷിംഗ്ടണ്‍, 2023598427), ഡോ. സംഗീത പിള്ള (ടെക്‌സാസ്, 8325762326), ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പി (ന്യൂയോര്‍ക്ക്, 5163951835),

ഡോ. ലിനോജ് പണിക്കര്‍ (ഫ്‌ളോറിഡ, 5167341513), ഡോ. എബ്രഹാം മാത്യു (ചിക്കാഗോ, 8478286187), ലിജു ഫിലിപ്പ് (ന്യൂയോര്‍ക്ക്, 8456426205), നഴ്സിംഗ് പ്രാക്ടീഷണർ നെസി തടത്തില്‍ (ന്യൂജഴ്‌സി, (973) 508-2006) എന്നിവരാണ് സമിതി അംഗങ്ങള്‍.

ഏപ്രിൽ 18 മുതലുള്ളഎല്ലാ ശനിയാഴ്ചയും പ്രാർത്ഥനാ യോഗവും ബുധനാഴ്ച ഡോക്ടർമാരുടെ പാനലുമായി ചർച്ചയും രാത്രി 8.30 ന് (ഈസ്റ്റേൺ) ഓൺലൈൻ മുഖാന്തരം നടക്കും. ഡോ. രഞ്ജിത് പിള്ള, സജിമോൻ ആന്റണി (8624382361) എന്നിവരാണ് പരിപാടിയുടെ കോർഡിനേറ്റർമാർ.

Advertisment