ഡാളസ് കേരള അസോസിയേഷൻ ബോധവത്കരണ സെമിനാർ വിജ്ഞാനപ്രദമായി

New Update

ഗാർലന്‍റ്, ഡാളസ്:  കേരള അസോസിയേഷൻ ഓഫ് ഡാളസ് ഫെബ്രുവരി 22 നു അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ വിജ്ഞാനപ്രദമായി.

Advertisment

publive-image

വിൽപത്രം തയാറാക്കൽ, ട്രസ്റ്റ് രൂപീകരിക്കൽ തുടങ്ങിയ വിഷയങ്ങളെകുറിച്ചു പരിചയ സമ്പന്നനായ അറ്റോർണി അറ്റ് ലൊ എസ് കൊസൻസ സമഗ്ര വിവരം നൽകി.

അസോസിയേഷൻ പ്രസിഡന്‍റ് ഡാനിയേൽ കുന്നേൽ അറ്റോർണിയെ സ്വാഗതം ചെയ്ത് സദസിനു പരിചയപ്പെടുത്തി. തുടർന്നു സെമിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം സമുചിതമായി മറുപടി നൽകി.

publive-image

ഐ. വർഗീസ്, റോയ് കൊടുവത്ത്, ചെറിയാൻ ചൂരനാട്, ജോസഫ് ജോർജ് വിലങ്ങോലിൽ, ടോമി നെല്ലുവേലിൽ, ജോയ് ആന്‍റണി, സെബാസ്റ്റ്യൻ പ്രാകുഴി, സൈമൺ, അനശ്വർ മാമ്പിള്ളി, ഫ്രാൻസിസ് തടത്തിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ലഘുഭക്ഷണവും ഭാരവാഹികൾ ക്രമീകരിച്ചിരുന്നു.

Advertisment