ഡാലസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 9 ന്

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാലസ്:  ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിലെ സംഗീതത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ഡാലസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. സിനിമാ, നാടക, ലളിത ഗാനങ്ങള്‍ ആലപിക്കുന്നതിനുള്ള അവസരമാണ് കേരള അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക കോഓര്‍ഡിനേറ്ററായ അനശ്വര്‍ മാംമ്പിള്ളി അറിയിച്ചു.

Advertisment

publive-image

പ്രായമോ, ഭാഷയോ ബാധകമല്ലെങ്കിലും, ഒരാള്‍ക്ക് ഒന്നിനു മാത്രമേ അവസരം ലഭിക്കുകയുള്ളൂ. ഗാര്‍ലന്റ് ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കൃത്യ സമയത്ത് എത്തിചേരണം. വിവരങ്ങള്‍ക്ക് ആര്‍ട്‌സ് ഡയറക്ടര്‍: 214 997 1385.

Advertisment