ഡാളസ്സ് കേരള അസ്സോസിയേഷന്‍ പെന്‍സില്‍ ഡ്രോയിംഗ് മത്സരം ഒക്ടോബര്‍ 19 ന്

പി പി ചെറിയാന്‍
Tuesday, October 15, 2019

ഡാളസ്സ്:  ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പെന്‍സില്‍ ഡ്രോയിംഗ് ആന്റ് വാട്ടര്‍ കളറിംഗ് മത്സരം ഒക്ടോബര്‍ 19 ശനിയാഴ്ച രാവിലെ 9.30 മുതല്‍ നടക്കുന്നതാണെന്ന് സംഘടനാ ഭാര വാഹികള്‍ അറിയിച്ചു. നാല്ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുക. 7 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ സംഘാടകരായ ഹരിദാസ് തങ്കപ്പന്‍ (214 908 5686), അനശ്വര്‍ മാംമ്പിള്ളി (214 997 1385) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ഐ സി ഇ സി സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് വിലങ്ങോലില്‍ കേരള അസ്സോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ കൂട്ടി മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇവരുടെ അറിയിപ്പില്‍ പറയുന്നു.

×