New Update
ഡിട്രോയിറ്റ്: മിഷിഗണിലെ ആദ്യകാല പ്രവാസികളിൽ ഒരാളായ ഡോ. എൻ മാധവൻ (93) നിര്യാതനായി. 1969 കളിൽ ഡിട്രോയിറ്റിൽ എത്തിയ ഡോ. മാധവൻ വക്കം സ്വദേശിയാണ്. കേരളാ ക്ലബ്ബ് എന്ന മിഷിഗണിലെ ആദ്യ മലയാളി സാംസ്കാരിക സംഘടനയുടെ സ്ഥാപക പ്രെസിഡന്റാണ്.
Advertisment
ഗവേഷണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഡോ. മാധവൻ ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ച് മിഷിഗണിലെ ഫാർമിംഗ്ടൺ ഹിൽസിൽ കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ - ഇന്ദിരാ മാധവൻ. ഡോ. സന്തോഷ് മാധവൻ, സ്നേഹ റീസ് എന്നിവർ മക്കളാണ്.
പൊതുദർശനം ഫെബ്രുവരി 24 വൈകിട്ട് 5 മണി മുതൽ 8 മണിവരെ ഹാർമിങ്‌ടൺ ഹിൽസ് മക്കാബെ ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us