മകനെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് സ്വയം വെടിയുതിര്‍ത്തു മരിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

അറ്റ്‌ലാന്റ:  ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ 58 വയസ്സുള്ള ഭാര്യ 24 വയസ്സുള്ള മകനേയും, 20 വയസ്സുള്ള മകളേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ചു.

Advertisment

അറ്റ്‌ലാന്റായിലെ പ്രമുഖ ഓര്‍ത്തോ ഡോക്ടര്‍ ക്രിസ്റ്റഫറില്‍ നിന്നും വിവാഹം മോചനം നേടിയ മാര്‍ഷ എഡ്വേഡ്‌സ് (58) എന്ന മാതാവാണ് 24 വയസ്സുള്ള മകന്‍ ക്രിസ് 20 വയസ്സുള്ള മകള്‍ എറിന്‍ എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയത്.

publive-image

ഓഗസ്റ്റ് 21 ബുധനാഴ്ച അറ്റ്‌ലാന്റാ വിന്നിങ്‌സ് പാര്‍ക്ക് ടൗണ്‍ ഹൗസിലായിരുന്നു കൊലപാതകം നടന്നത്. സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് അമ്മയും മകളും ഇറ്റലി സന്ദര്‍ശിച്ചശേഷം അറ്റ്‌ലാന്റയില്‍ തിരിച്ചെത്തിയത്. 019 വുമണ്‍ വര്‍ക്ക്‌സ് മീഡിയാ ഗ്രൂപ്പില്‍ അറ്റ്‌ലാന്റായിലെ ശക്തയായ സ്ത്രീകളുടെ പട്ടികയില്‍ മാര്‍ഷ 100 ാം സ്ഥാനത്തെത്തിയിരുന്നു.

കൊല്ലപ്പെട്ട എറിന്‍ ജെര്‍ണലിസം, സ്റ്റോറി ടെല്ലര്‍ എന്നിവയില്‍ തല്‍പരയായിരുന്നു. ക്രിസ് സിറ്റി ഓഫ് അറ്റ്‌ലാന്റായില്‍ ഡിജിറ്റല്‍ കണ്ടന്റ് മാനേജറായി പ്രവര്‍ത്തിച്ചിരുന്നു.

അറ്റ്‌ലാന്റയിലെ പ്രമുഖ കുടുംബത്തില്‍ നടന്ന ഈ സംഭവം കമ്മ്യൂണിറ്റിയെ തികച്ചും ഞെട്ടിച്ച ഒന്നായിരുന്നു. ക്രാമ്പ് കൗണ്ടി പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment