ന്യൂജേഴ്‌സി: എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി 2020 ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 4 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2 മുതല്‍ 6വരെ വെസ്റ്റ് ഓറഞ്ച് കെല്ലി ഡ്രൈവിലുള്ള ലിബര്‍ട്ടി മിഡില്‍ സ്ക്കൂളില്‍ വെച്ചു നടത്തപ്പെടുന്നു.
റൈറ്റ് റവ.ഡോ.ജോണ്‍സി ഇട്ടി (ബിഷപ്പ് ഓഫ് എപ്പിസ്‌ക്കോപ്പല്‍ ഡയോസീസ് ഓഫ് ഒറിഗന്‍) ക്രിസ്തുമസ്സ് സന്ദേശം നല്‍കും.
ന്യൂജേഴ്‌സിയിലുള്ള 19 ദേവാലയങ്ങളില്‍ നിന്നുള്ളവര്‍ പരിപാടികളില്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. ആഘോഷ പരിപാടികള്‍ക്കുശേഷം ഡിന്നറും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് റവ.ജോബി ജോയ്, ജനറല്‍ സെക്രട്ടറി മിനി മാത്യു എന്നിവര്‍ അറിയിച്ചു.
കൃത്യ സമയത്ത് എല്ലാവരും എത്തിച്ചേര്‍ന്ന് പരിപാടി വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് -
റവ.സൈമണ്‍ കുര്യന്‍( 973 534 5893), മാത്യു എം. അബ്രഹാം(212 781 1655), റോയ് മാത്യു(908 418 8133)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us