ഫ്ലോറിഡയില്‍ ബാങ്ക് കൊള്ളയടിച്ച പ്രതി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ മലയാളി മാത്യു കൊരട്ടിയാലിന്റെ മൃതദേഹം കണ്ടെത്തി

author-image
പി പി ചെറിയാന്‍
Updated On
New Update

താമ്പാ (ഫ്‌ളോറിഡ): ആഗസ്റ് 6 ചൊവ്വാഴ്ച രാവിലെ 10:30നു ഹൈവേ 60 നു സമീപമുള്ള "സെന്റർ സ്റ്റേറ്റ് ബാങ്ക്" കൊള്ളയടിച്ചശേഷം പുറത്തിറങ്ങിയ പ്രതി, ബാങ്കിൻറെ പാർട്ടിക്കിങ് ലോട്ടിൽ 2019 വൈറ്റ് ലക്സസിനകത്തു ഇരിക്കുകയായിരുന്ന മാത്യു കൊരട്ടിയാലിനെ തോക്കു ചൂണ്ടി പാസ്സെഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനവും തട്ടിയെടുത്തു രക്ഷപെടുകയായിരുന്നു.

Advertisment

publive-image

തട്ടികൊണ്ടുപോയ മാത്യുവിനു (67) വേണ്ടിയുള്ള തിരച്ചിൽ ഊര്ജിതപ്പെടുത്തുന്നതി നിടയിൽ വൈകിട്ട് നാല് മണിയോടെ വാഷിങ്ങ്ടൺ റോഡിലുള്ള കവർച്ച ചെയ്ത ബാങ്കിൽ നിന്നും അഞ്ചു മിനിറ്റു ദൂരെയുള്ള സേക്രട് ഹാർട് ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പുറകിൽ മാത്യുവിന്റെ മൃതുദേഹം കണ്ടെത്തി.  വാഹനത്തിനകത്തു നിന്നല്ല മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരണം എപ്രകാരമായിരുന്നുവെന്നോ കമ്യൂണിറ്റി സെന്റററിനു പുറകിൽ എങ്ങനെ എത്തിയെന്നോ അറിയില്ലെന്നും പോലീസ് പറഞ്ഞു.

publive-image

ഉച്ചയോടെ ഹൈവയിൽ പോലീസ് വാഹനം കണ്ടെത്തി പിന്തുടരുന്നതിനിടയിൽ മറ്റൊരു വാഹനയുമായി കൂട്ടിയിടിച്ചു ഒരു വശത്തേക്കു മറിഞ്ഞു പരിക്കേൽക്കാതെ വാഹനത്തിൽ നിന്നും ചാടി രക്ഷപെട്ട പ്രതിയെ പോലീസ് പിന്നീട് ഓടിച്ചിട്ടു പിടികൂടി.  ജൂലൈ മാസം ജയിലിൽ നിന്നും വിട്ടയക്കപെട്ട ജെയ്സൺ ഹന്സണ് ജൂനിയറാണ് (36) അറസ്റ്റിലായത്. ഇയാള്‍ പല കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

publive-image

സേക്രട് ഹാർട് ക്നാനായ കത്തോലിക്ക ചർച് അംഗമാണ് മരണമടഞ്ഞ മാത്യു. ഇവിടെ സ്വന്തമായി ഒരു കൺവീനിയന്റ് സ്റ്റോറും അദ്ദേഹത്തിനുണ്ടായിരുന്നു. ഭാര്യ ലില്ലികുട്ടി തെക്കനാട്ട് കുടുംബാംഗമാണ്. മക്കൾ മെൽബിൻ , മേൽസൺ , മഞ്ജു.

Advertisment