വളര്‍ത്തുമകളുടെ ശരീരത്തില്‍ 320 പൗണ്ടുള്ള സ്ത്രീ കയറിയിരുന്ന് കുട്ടി മരിച്ച കേസില്‍ സ്ത്രീക്ക് ജീവപര്യന്തം തടവ്

author-image
പി പി ചെറിയാന്‍
Updated On
New Update

ഫ്‌ളോറിഡ: സ്കൂള്‍ വിദ്യാര്‍ഥിനിയായ ഒന്‍പതു വയസുകാരിയുടെ പുറത്തു കയറിയിരുന്നു ഞെരിച്ചു കൊന്ന കേസില്‍ വെറോനിക്ക ഗ്രീന്‍ പോസിക്കു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുട്ടിയെ ശിക്ഷിക്കുന്നതിനായി 350 പൗണ്ട് തൂക്കമുള്ള വെറോനിക്ക കുട്ടിയെ സോഫയില്‍ കിടത്തിയ ശേഷം പുറത്തു കയറി ഞെരുക്കുകയായിരുന്നു. കുട്ടിയുടെ ബന്ധു കൂടിയാണ് ഇവര്‍.

Advertisment

publive-image

2017ല്‍ ആയിരുന്നു സംഭവം. മാര്‍ച്ച് 15ന് ആണു കോടതി ഇവര്‍ കുറ്റക്കാരിയാണെനനു വിധിച്ചത്. കുട്ടിയുടെ ശരീരത്തില്‍ അഞ്ചു മിനിറ്റ് കയറിയിരുന്നതിനെ തുടര്‍ന്നു ശ്വാസം കിട്ടാതെയാണു കുട്ടി മരിച്ചത്. കുട്ടിയുടെ നിലവിളിയും ചലനവും അവസാനിക്കുന്നതുവരെ ഇവര്‍ കുട്ടിയുടെ പുറത്തു കയറിയിരിക്കുകയായിരുന്നു.

ഈ കേസില്‍ കുട്ടിയുടെ വളര്‍ത്തു മാതാപിതാക്കളായ ജയിംസ് സ്മിത്തും ഗ്രേയ്‌സ് സ്മിത്തും കുറ്റക്കാരാണെന്നു കണ്ടെത്തി ജയിംസിനു പത്തു വര്‍ഷം ശിക്ഷ നേരത്തെ നല്‍കിയിരുന്നു. വളര്‍ത്തു മാതാപിതാക്കളും കുട്ടിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും ജൂറി കണ്ടെത്തി. കുട്ടിയുടെ ചലനം നിലച്ചയുടനെ വെറോനിക്ക 911 വിളിച്ചു കുട്ടിയെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു.

Advertisment