ഫോമാ കോവിഡ് 19 ടാസ്ക് ഫോഴ്സ് അമേരിക്കയിലെ 11 റീജിയണുകളിലും നിലവിൽ വന്നു

New Update

ഡാലസ്: അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനും അവശ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമായുടെ 11 റീജിയണിൽ ആയി ടാസ്ക് ഫോഴ്സ് നിലവിൽവന്നു.

Advertisment

ഓരോ റീജിയണിലും വൈസ് പ്രസിഡണ്ട് മാരും ടാസ്ക് ഫോഴ്സ് കോഡിനേറ്റർമാരും നേതൃത്വം നൽകുന്ന ഒരു വലിയ വലിയ കർമ്മസമിതി ആണ് നിലവിൽ വന്നത്. ഈ ടാസ്ക് ഫോഴ്സിന്റെ ദേശീയ പ്രവർത്തനങ്ങൾക്ക് ജിബി തോമസ് നേതൃത്വം നൽകുന്നു.

publive-image

അവശ്യ സാധനങ്ങളുടെയും സർവീസുകളുയും ഏകോപനം, യാത്ര സംബന്ധമായ പ്രശ്നങ്ങൾക്കുള്ള കൃത്യമായ വിവരങ്ങൾ ആവശ്യമുള്ളവർക്ക് നൽകുക, ഇമിഗ്രേഷൻ സംബന്ധിച്ച് കോൺസുലേറ്റുമിയി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുക, യുവജനങ്ങൾക്കായുള്ള സെമിനാറുകൾ നടത്തുക, തുടങ്ങിയവയാണ് ഈ ടാസ്ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇതിനോടകം തന്നെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഈ ടാസ്ക് ഫോഴ്സിന് കഴിഞ്ഞിട്ടുണ്ട്.

അമേരിക്കൻ മലയാളികൾക്ക് എന്നും ഫോമാ ഒരുത്തമ സുഹൃത്താണെന്നും ഏതെങ്കിലും രീതിയിൽ സഹായസഹകരണങ്ങൾ ആവശ്യമുള്ളവർ ടാസ്ക് ഫോഴ്സുമായി ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡണ്ട് വിൻസൻ്റ് മാത്യു, ജോയിൻ്റ് സെക്രട്ടറി സാജു ജോസഫ്, ജോയിൻ്റ് ട്രഷറർ ജയിൻ കണ്ണചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

Advertisment