ആധുനിക കുടുംബത്തിന്റെ പുനർനിർമാണം പുതിയ കാലഘട്ടത്തിൽ അനിവാര്യം : ഫാ. ഡോ. ഓ. തോമസ്

ന്യൂസ് ബ്യൂറോ, യു എസ്
Friday, July 19, 2019

ധുനിക കുടുംബത്തിന്റെ പുനർനിർമാണം പുതിയ കാലഘട്ടത്തിൽ അനിവാര്യമെന്ന് ഫാ. ഡോ. ഓ. തോമസ്.  ‘എന്റെ ശരീരം എന്റേതാണ്.  ഈ ശരീരം എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് ഞാൻ മാത്രമാണ്. പരസ്പര പൂരകങ്ങളാകുവാനാണ് ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത്. വ്യക്തി സ്വാതന്ദ്ര്യത്തിന് പുതിയമാനങ്ങൾ അന്വേഷിക്കന്ന പുത്തൻ തലമുറ. റാഡിക്കൽ ഫെമിനിസത്തിന്റെ മുന്നേറ്റം ട്രഡീഷണൽ ഫാമിലി സിസ്റ്റത്തിൽ പുതിയ വഴികൽ തേടുന്നു’ – ഫാ. ഡോ. ഓ. തോമസ് പറഞ്ഞു.

കുടുംബം ഇല്ലാതെ ജീവിച്ചാൽ മതി എന്ന ആശയം കൂടിവരുന്നു. സ്നേഹമുള്ളവർ തമ്മിൽ ഒരുമിച്ചു ജീവി സിച്ചാൽ എന്താണ് തെറ്റ് എന്നു ചോദിക്കുന്ന പുത്തൻ തലമുറ. സമൂഹത്തിന്റെ മാറ്റത്തെ നിയന്ത്രിക്കുവാൻ നമുക്ക് സാധിച്ചു എന്ന് വരില്ല. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ദൈവീക അടിസ്ഥാനത്തിൽ നമുക്ക് നല്കപ്പെട്ടിട്ടുള്ള സനാതന മാർഗം പിന്തുടരുവാൻ പുത്തൻ തലമുറയ്ക്ക് സാധിക്കണം.

നമ്മിലെ ദുഷിച്ച താല്പര്യങ്ങളെ അടിമപ്പെടുത്തുകയും അതിജീവിക്കുകയും ചെയ്യണം. അതിനുള്ള മാർഗരേഖയാണ് പ്രാർഥന – ഫാ. ഡോ. ഓ. തോമസ് പറഞ്ഞു.

×