'ഗോ കൊറോണ ആര്‍മി'യുമായി ഫൊക്കാന

New Update

ന്യൂയോര്‍ക്ക്:  അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനും കൂടുതല്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളുന്നതിനുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന ഗോ കൊറോണ ആര്‍മി രൂപീകരിച്ചു.

Advertisment

publive-image

അമേരിക്കയിലെ എല്ലാ സ്റ്റേറ്റിലുമുള്ള ഫൊക്കാന അംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും രോഗാതുരരായവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കാനുമാണ് ഗോ കൊറോണ ആര്‍മി രൂപീകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ബി മാധവന്‍ നായര്‍ അറിയിച്ചു.

അമേരിക്കയില്‍ കോവിഡ് 19 ബാധ വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നീ സ്റ്റേറ്റുകളിലാണ്. ചിക്കാഗോ, ടെക്‌സാസ്, കാലിഫോര്‍ണിയ തുടങ്ങിയ സ്‌റ്റേറ്റുകളിലും വൈറസ് വ്യാപനം തുടങ്ങിയിട്ടുണ്ട്.

കോവിഡ് 19 ബാധയെ അതിജീവിച്ചവരുടെ രക്തത്തില്‍ രൂപംകൊള്ളുന്ന ആന്റിബോഡികള്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്മയാണ് വൈദ്യശാസ്ത്രലോകം മനുഷ്യശരീരരത്തിനുള്ളിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനും ചികിത്സയ്ക്കായും ഉപയോഗിക്കുന്നത്.

രോഗത്തെ അതിജീവിച്ചവരുടെ രക്തത്തിലെ പ്ലാസ്മ നിലവില്‍ രോഗബാധിതരായി കഴിയുന്നവരുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുകയെന്നതാണ് സാഹചര്യം ആവശ്യപ്പെടുന്ന കര്‍ത്തവ്യം.

ഈ പശ്ചാത്തലത്തില്‍ രോഗത്തെ അതിജീവിച്ചവരെയും ചികിത്സ ആവശ്യമുള്ളവരെയും കണ്ടെത്തി അടിയന്തര സഹായവും സേവനവും ലഭ്യമാക്കാനും ഏകോപനം സാധ്യമാക്കാനുമാണ് 'ഫൊക്കാന ഗോ കൊറോണ ആര്‍മി' പരിശ്രമിക്കുന്നത്.

ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരിക്കും ഓരോ സംസ്ഥാനങ്ങളിലെയും പ്രവർത്തനം. ടെക്സാസ് ആർ വി പി രഞ്ജിത് പിള്ള ആയിരിക്കും ഗോ കൊറോണ ആർമിയുടെ കോർഡിനേറ്റർ ആയി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

ഫൊക്കാനയുടെ ഈ സദ്ഉദ്യമത്തില്‍ എല്ലാ ഫൊക്കാന അംഗങ്ങളും ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളാകണമെന്നും സഹകരിക്കണമെന്നും മാധവന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

'ഫൊക്കാന ഗോ കൊറോണ ആര്‍മി' പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍:

ഡോ രേഖ മേനോൻ (732)841-9258, ഡോ കല സാഹി (202)359-8427, ഡോ ജേക്കബ് ഈപ്പൻ (510)366-7686, സജിമോൻ ആന്റണി (862)438-2361 കൂടാതെ റീജിയണൽ വൈസ് പ്രസിഡന്റുമാരായ, ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ) 202-215-5527 , രഞ്ജിത് പിള്ള (ടെക്സസ് )713 -417-7472 , ബൈജു പകലൊമറ്റം (കാനഡ) 905-321-8388, ബിജു തൂമ്പിൽ (ബോസ്റ്റൺ) 508-444-2458, എൽദോ പോൾ (ന്യൂ ജേഴ്‌സി) 20-1370-5019 , ഫ്രാൻസിസ് കിഴക്കേകൂറ്റ് (ചിക്കാഗോ) 847-736-0438, ഗീത ജോർജ് (കാലിഫോർണിയ) 510-709-5977, ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ) 813-484-3437, ശബരിനാഥ് നായർ (ന്യൂ യോർക്ക്) 516-244-9952.

Advertisment