Advertisment

ഹ്യൂസ്റ്റന്‍ കേരള റൈറ്റേഴ്‌സ് ഫോറം മുപ്പതാം വാര്‍ഷിക സമ്മേളനം അവിസ്മരണീയമായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ഹ്യൂസ്റ്റന്‍:  ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനം വിവിധ പരിപാടികളാല്‍ അവിസ്മരണീയമായി. ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 29-ാം തീയതി വൈകുന്നേരം കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

Advertisment

publive-image

സമ്മേളനത്തിലും ആഘോഷ പരിപാടികളിലും ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രമുഖരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. അമേരിക്കയിലെ പ്രത്യേകിച്ച് ഹ്യൂസ്റ്റനിലെ മലയാളി ഗ്രന്ഥകാരന്മാരുടെയും ഗ്രന്ഥകാരികളുടെയും വിവിധ രചനകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തക പ്രദര്‍ശനം പരിപാടികളുടെ ആദ്യത്തെ ഇനമായിരുന്നു.

കഥ, നോവല്‍, നാടകം, നിരൂപണങ്ങള്‍, വിവര്‍ത്തനങ്ങള്‍, കവിതകള്‍, വിശകലനങ്ങള്‍, ലേഖന സമാഹാരങ്ങള്‍ എല്ലാം അടങ്ങിയ പുസ്തകങ്ങള്‍, ഹ്യൂസ്റ്റനില്‍ നിന്നിറങ്ങിയ ആദ്യകാല പ്രസിദ്ധീകരണങ്ങളുടെ സാമ്പിളുകള്‍ തുടങ്ങിയവ പ്രദര്‍ശനവേദിയിലുണ്ടായിരുന്നു.

publive-image

വാര്‍ഷിക സമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ചും റൈറ്റേഴ്‌സ് ഫോറത്തിന്റെ മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്തുകൊണ്ടും ഡോ. സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഡോ. മാത്യു വൈരമണ്‍, ഈശോ ജേക്കബ്, ജോണ്‍ തൊമ്മന്‍, കെ.റ്റി. സ്‌കറിയ, സൈമണ്‍ ആകശാല, എ.സി. ജോര്‍ജ്ജ്, ബാബു കുരവയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സ്ഥാപക പ്രവര്‍ത്തകരും വൈവാഹിക ജീവിതത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുമായ, മാത്യു നെല്ലിക്കുന്ന് -ഗ്രേസി നെല്ലിക്കുന്ന് ദമ്പതിമാര്‍ക്ക് കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരും, ജോണ്‍ മാത്യു-ബോബി മാത്യു ദമ്പതിമാര്‍ക്ക് അംഗീകാരത്തിന്റെ അടയാളമായ പുരസ്‌ക്കാരം റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ഡോ. മാത്യു വൈരമണും കൈമാറി.

publive-image

സമീപകാലങ്ങളില്‍ കേരള റൈറ്റേഴ്‌സ് ഫോറത്തിനും ഹ്യൂസ്റ്റനിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും വിശിഷ്ട സേവനങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ജോസഫ് പൊന്നോലിക്ക് കേരള റൈറ്റേഴ്‌സ് ഫോറം ട്രഷറര്‍ മാത്യു മത്തായിയും, എ.സി. ജോര്‍ജ്ജിന് ഊര്‍മ്മിള കുറുപ്പും അംഗീകാരത്തിന്റെ ചിഹ്നമായ വിശിഷ്ട സേവാഫലകങ്ങള്‍ കൈമാറി. തുടര്‍ന്നുള്ള ഭാഷാ സാഹിത്യ സെമിനാറിന്റെ മോഡറേറ്ററായി എ.സി. ജോര്‍ജ്ജ് പ്രവര്‍ത്തിച്ചു.

മലയാള ഭാഷാ ഗദ്യത്തിന്റെ വികാസ പരിണാമങ്ങളെയും വളര്‍ച്ചയേയും അടിസ്ഥാനമാക്കി റവ. ഡോ. തോമസ് അമ്പലവേലില്‍ പ്രബന്ധമവതരിപ്പിച്ചു. കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ആരംഭകാല പ്രവര്‍ത്തകനും ഈ കഴിഞ്ഞ മാസം, സെപ്തംബര്‍ 6-ാം തീയതി നിര്യാതനായ എസ്.കെ. പിള്ളയെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹത്തോടുള്ള ആദര സൂചകമായി യോഗം എഴുന്നേറ്റ് നിന്ന് മൗന പ്രാര്‍ത്ഥന നടത്തി.

publive-image

എസ്.കെ. പിള്ളക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടും അദ്ദേഹത്തിന്റെ സാഹിത്യ ഭാഷാ സേവനങ്ങളേയും കൃതികളേയും അവലോകനം ചെയ്തുകൊണ്ടും സെമിനാറിന്റെ വിഷയമായ മലയാള ഭാഷാ ഗദ്യത്തിന്റെ വളര്‍ച്ചയെ ആധാരമാക്കിയും എഴുത്തുകാരും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരുമായ ഷാജി ഫാംസ്, കെ.റ്റി. സ്‌കറിയ, സൈമണ്‍ ആകശാല, ഊര്‍മ്മിള കുറുപ്പ്, ബി. ജോണ്‍ കുന്തറ, ബാബു കുരവക്കല്‍,

publive-image

ജോണ്‍ തൊമ്മന്‍, ഈശോ ജേക്കബ്, ജെയിംസ് ചാക്കോ, ജോയിസ് ജോണ്‍, മറിയാമ്മ തോമസ്, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ജൂലിയാ തോമസ്, ആശാ സിംഗ്, ടോം വിരിപ്പന്‍, മേരി കുരവക്കല്‍, ജോസഫ് പൊന്നോലി, എ.സി. ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്തരിച്ച മുന്‍ കേരള ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോയുടെ പുത്രി സെലിന്‍ ജോയിസ് ഇമ്പമേറിയ ഗാനമാലപിച്ചു.

മാത്യു വെള്ളാമറ്റം നന്ദി രേഖപ്പെടുത്തി സംസാരിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായത്.

publive-image

publive-image

Advertisment