ഔസേഫ് പൗലോസ് ലോസ് ആഞ്ചലസ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്

New Update

സാന്‍ഫ്രാന്‍സിസ്‌ക്കൊ:  ഇന്ത്യ അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ് പ്രസിഡന്റായി ഔസേഫ് പൗലോസിനെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു.

Advertisment

നവംബര്‍ 13 ന് നടന്ന അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ പതിനേഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും ഐക്യകണ്‌ഠേനെയാണ് തിരഞ്ഞെടുത്തത്. യോഗത്തില്‍ സുനില്‍ അഗര്‍വാള്‍ അദ്ധ്യക്ഷത വഹിച്ചു.

publive-image

ഇന്ത്യന്‍ സംസ്ക്കാരവും, പാരമ്പര്യവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1999 ലാണ് ഇന്ത്യന്‍ അസ്സോസിയേഷന്‍ രൂപീകൃതമായത്.

സംഘടനയുടെ രൂപീകരണം മുതല്‍ വിവിധ തലങ്ങളില്‍ പൗലോസിന്റെ സജ്ജീവ സാന്നിധ്യമുണ്ടായിരുന്നു. വിവിധ സംഘടനാ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള പൗലോസ് കേരള കാത്തലിക് അസോസിയേഷന്‍, വാലി മലയാളി ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1999 മുതല്‍ ഇന്ത്യന്‍ സ്വതന്ത്ര്യദിനം, ഇന്ത്യന്‍ റിപ്പബ്ലിക് ദിനം എന്നില വളരെ ജന പങ്കാളിത്വത്തോടെ സംഘടിപ്പിക്കുന്നതില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ് മുഖ്യ പങ്ക് വഹിച്ചിരുന്നു.

സംഘടനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 818 600 1495 നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment