12 വയസ്സുള്ള കുട്ടിയെ വീട്ടില്‍ തനിച്ചാക്കി പോകുന്നത് കുറ്റകരമല്ല: ഇല്ലിനോയ് ഹൗസ് നിയമം പാസാക്കി

New Update

ഇല്ലിനോയ്:  കുട്ടികളെ തനിച്ചാക്കി പുറത്തു പോകുന്നതിനുള്ള പ്രായപരിധി പതിമൂന്നില്‍ നിന്നും പന്ത്രണ്ടാക്കി കുറച്ചു കൊണ്ടുള്ള നിയമം ഇല്ലിനോയ് ഹൗസ് പാസ്സാക്കി. ഇല്ലിനോയ് ഹൗസ് ഒന്നിനെതിരെ നൂറ്റി പതിനൊന്ന് വോട്ടുകളോടെയാണ് ബില്‍ പാസ്സാക്കിയത്.

Advertisment

publive-image

നിലവില്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൂപ്പര്‍ വിഷനില്ലാതെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തു പോകുന്നത് കുറ്റകരമായിരുന്നു. പതിനാലു വയസ്സുള്ള കുട്ടികള്‍ക്ക് സൂപ്പര്‍വിഷന്‍ ഏറ്റെടുക്കുന്നതിനുള്ള നിയമവും നിലവിലുണ്ടായിരുന്നു.

ഒന്‍പതും നാലും വയസ്സുള്ള കുട്ടികളെ തനിച്ചാക്കി മാതാപിതാക്കള്‍ ഒന്‍പത് ദിവസത്തെ ഉല്ലാസത്തിന് മെക്‌സിക്കോയിലേക്കു പോയ സംഭവത്തെ തുടര്‍ന്ന് കുട്ടികള്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളാണ് പുതിയ നിയമ നിര്‍മ്മാണത്തിനു പ്രേരിപ്പിച്ചതെന്ന് ബില്‍ കൊണ്ടു വന്ന റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് പ്രതിനിധി ജോ പറഞ്ഞു.

കുട്ടികളെ തനിച്ചാക്കി പോകുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന പ്രായപരിധി (14) ഷിക്കാഗോയിലായിരുന്നു. ഒറിഗണില്‍ (10) , മേരിലാന്‍ഡില്‍ എട്ടു വയസ്സുമാണ് പ്രായപരിധി.

Advertisment